Categories: INDIALOCALNews

ഇന്ത്യയിലെത്തിയിട്ടുള്ള ഏറ്റവും വലിയ ചരക്കുകപ്പൽ വിഴിഞ്ഞം തുറമുഖത്ത്


തിരുവനന്തപുരം: ഇന്നേവരെ ഇന്ത്യയിലെത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. മലേഷ്യയിൽ നിന്നെത്തിയ കപ്പൽ കണ്ടെയ്‌നർ ഹാൻഡ്‌ലിങ്ങിന് ശേഷം തിരിച്ചുപോകും. 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 16.6 മീറ്റർ ഉയരവും 24,116 കണ്ടെയ്‌നർ ശേഷിയുമുള്ള ഈ കപ്പൽ ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലാണ്.

വലിയ കപ്പലുകൾക്ക് സുഗമമായി വലിയ തയ്യാറെടുപ്പുകളില്ലാതെ വിഴിഞ്ഞത്ത് ബെർത്ത് ചെയ്യാൻ സാധിച്ചതോടെ തുറമുറഖത്തിന്റെ പ്രാധാന്യം വർധിച്ചു. മറ്റ് തുറമുഖങ്ങളിൽ ഇത്തരം വലിയ കപ്പലുകൾ അടുക്കാൻ പ്രത്യേകം ഡ്രഡ്ജിങ് നടത്തി തുറമുഖത്തോട് ചേർന്ന ഭാഗത്തിന്റെ ആഴം കൂട്ടണം. എന്നാൽ സ്വാഭാവികമായി 20 മീറ്ററോളം ആഴമുള്ളതാണ് വിഴിഞ്ഞത്തിന്റെ സവിശേഷത.

കൊളംബോ ഉൾപ്പെടെ മേഖലയിലെ പ്രധാനപ്പെട്ട മറ്റ് മദർ പോർട്ടുകളിൽ എത്തിയിട്ടുള്ളവയേക്കാൾ ശേഷികൂടിയ കപ്പലാണ് എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ്. വിഴിഞ്ഞത് കണ്ടെയ്‌നറുകൾ ഇറക്കിയതിന് ശേഷം കപ്പൽ പോർചുഗലിലേക്കാണ് പോകുന്നത്. വെള്ളിയാഴ്ച രാത്രിതന്നെ കപ്പൽ തുറമുഖത്തുനിന്ന് യാത്ര തിരിക്കും. നേരത്തെ വിഴിഞ്ഞത്ത് എത്തിയ വലിയ കപ്പൽ എം.എസ്.സി അന്നയാണ്. അതിന് 19462 ടി.ഇ.യു ശേഷി മാത്രമാണുള്ളത്.

രാജ്യത്തെ ഏറ്റവും വലിയ മദർ പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമൻ കപ്പലുകളെ കൈകാര്യം ചെയ്യാൻ സാധിക്കും. അന്താരാഷ്ട്ര കപ്പൽചാലിനോട് ചേർന്ന് കിടക്കുന്ന വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കും. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റിന്റെ നങ്കൂരമിടൽ. നിലവിൽ ട്രയൽ റൺ നടന്നുകൊണ്ടിരിക്കെ തന്നെ വമ്പൻ കപ്പലുകളെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർധിച്ചു.

admin

Share
Published by
admin
Tags: #vizhinjam

Recent Posts

ക്ലബ് ലോകകപ്പ്; മെസ്സിപ്പടയെ തകർത്ത് പിഎസ്ജി ക്വാർട്ടറിൽ, മയാമി പുറത്ത്

ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ…

5 days ago

കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? വിവരങ്ങളറിയാം, മൊബൈലിലെ ഈ ആപ്പ് മതി

നിങ്ങൾക്ക് പോകേണ്ട കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു…

5 days ago

ശ്രദ്ധിച്ചില്ലെങ്കിൽ ഫോണിലെ ഫെയ്സ്ബുക്ക് ചിത്രങ്ങളെല്ലാം മെറ്റ എഐ കൊണ്ടുപോവും

പലപ്പോഴും സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രബിന്ദുവാണ് മെറ്റ. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍…

5 days ago

എതിരാളിയെക്കാള്‍ കുറഞ്ഞ വില; അങ്കത്തിനുറച്ച് ടാറ്റ ഹാരിയര്‍ ഇവി

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡല്‍ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന…

6 days ago

മദ്യനയത്തിൽ വമ്പൻ ഇളവ്, ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം

തിരുവനന്തപുരം | ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിച്ച് സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര…

3 months ago

പൂഴിത്തോട്ടിൽ വീണ്ടും പുലിയിറങ്ങി, ആടിനെ കൊന്നു

ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. മാവട്ടം പൊറ്റക്കാട് ഭാരതിയുടെ വീട്ടിലെ ആടിനെയാണ് പുലി കൊന്നത്.…

3 months ago