Categories: TechTravel

കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? വിവരങ്ങളറിയാം, മൊബൈലിലെ ഈ ആപ്പ് മതി

നിങ്ങൾക്ക് പോകേണ്ട കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു വഴിയുണ്ട്. ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ “Chalo – Live Bus Tracking App” എന്ന് തിരഞ്ഞ് ചലോ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ശേഷം ഭാഷ തിരഞ്ഞെടുത്ത്, മൊബൈല് നമ്പർ നൽകി ഒടിപി വേരിഫിക്കേഷൻ പൂർത്തിയാക്കാം. ബസുകൾ എവിടെയാണെന്ന് മനസ്സിലാക്കാൻ ലൊക്കേഷൻ ആവശ്യമായതിനാൽ ആപ്പിന് ലൊക്കേഷൻ ആക്സസ് ചെയ്യാനുള്ള അനുവാദം നൽകാം.

ബസ് ട്രാക്ക് ചെയ്യാനായി ഹോം പേജിലെ Find and track your bus എന്ന option ക്ലിക്ക് ചെയ്യാം. അടുത്തതായി ട്രാക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്റ്റോപ്പ് തിരഞ്ഞെടുക്കണം. ഡിഫോൾട്ട് ആയി വരുന്ന കറന്റ് ലൊക്കേഷന് വരും. അത് ആവശ്യമെങ്കിൽ മാറ്റം വരുത്തി യാത്രപുറപ്പെടുന്ന സ്ഥലം രേഖപ്പെടുത്താം. തൊട്ടടുത്ത ലൈനിൽ എവിടേക്കാണ് യാത്ര പോകേണ്ടത് എന്നും നൽകാം. തീയ്യതിയും സമയവും ആവശ്യമെങ്കിൽ മാറ്റി പ്രൊസീഡ് എന്ന ഓപ്ഷൻ അമർത്തുക. ഇതോടെ യാത്ര ചെയ്യാനാവുന്ന വിവിധ ബസ് സർവ്വീസുകളുടെ വിവരങ്ങൾ ദൃശ്യമാകും.

നേരിട്ടുള്ള ബസുകൾ കൂടാതെ മറ്റു ബസുകളും ഇതിൽ കാണിക്കുന്നതാണ്. എങ്ങനെ ഓരോ ബസ് സ്റ്റോപ്പിലേക്കും എത്തിച്ചേരാം എന്ന വിവരവും ഉണ്ടാകും. മേൽപ്പറഞ്ഞ ലിസ്റ്റ് താഴോട്ടും വലതു വശത്തോട്ടും നീക്കി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം. നമ്മൾ നിൽക്കുന്ന സ്റ്റോപ്പിൽ ബസ് എപ്പോൾ എത്തുമെന്നും ബസ്സിൽ സീറ്റുകൾ ഒഴിവുണ്ടോ തിരക്കുണ്ടോ എന്ന വിവരങ്ങളും നമുക്ക് ലിസ്റ്റിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ലിസ്റ്റിൽ ഉള്ള സർവ്വീസുകൾ ഓരോന്നിലും അമർത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇതിൽ വ്യൂ റൂട്ട് എന്ന ഓപ്ഷൻ നൽകിയാൽ ബസ് ട്രാക്ക് ചെയ്യുവാനും ബസ് നിലവിൽ ഏത് സ്റ്റോപ്പിലാണ് ഉള്ളതെന്നും കാണാം. ബസ് കടന്നുവരുന്ന ഓരോ സ്റ്റോപ്പുകളും കടന്നുപോകുന്ന സ്റ്റോപ്പുകളും മനസ്സിലാക്കുവാനും റൂട്ടിൽ ഉള്ള മറ്റു ബസ്സുകൾ ഏതെല്ലാമാണെന്ന് കാണാനാവും.

BUSES AROUND YOU എന്ന പേരിൽ ഒരു മാപ്പും ആപ്പിന്റെ ഹോ പേജിലുണ്ട്. ഇതില്‌ സൂം ചെയ്താൽ നിങ്ങളുടെ ചുറ്റുമുള്ള ബസുകൾ എവിടെയാണെന്ന് തത്സമയം കാണാൻ കഴിയും. ഓരോ ബസും സഞ്ചരിക്കുന്നത് മാപ്പിൽ കാണാം. ഇതിൽ ഏതെങ്കിലും ഒരു ബസ് ടാപ്പ് ചെയ്താൽ അതിന്റെ റൂട്ടും അടുത്ത സ്റ്റോപ്പുകളിലേക്ക് ഏകദേശ എത്തിച്ചേരുന്ന സമയവും കാണാനാകും. ഇതിൽ വൃത്താകൃതിയിലുള്ള അടയാളം ബസ് സ്റ്റോപ്പിനെ സൂചിപ്പിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്താൽ ആ സ്റ്റോപ്പിൽ എത്താൻ സാധ്യതയുള്ള ബസുകളുടെ തത്സമയ വിവരങ്ങളും കാണാം. ചലോ ആപ്പിന്റെ പ്രധാന പേജിൽത്തന്നെ nearest bus stops – See all stops എന്നതിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന മാപ്പിൽ സും ചെയ്ത് പ്രദേശത്തുള്ള സ്റ്റോപ്പുകൾ മനസ്സിലാക്കാനും റോഡിന്റെ ഇരുവശമുള്ള സ്റ്റോപ്പ് ഐക്കണുകളിൽ ടാപ്പ് ചെയ്തു അതുവഴി കടന്നു വരുന്ന എല്ലാ ബസ് സർവ്വീസുകളുടെയും വിവരങ്ങൾ മനസ്സിലാക്കാനും കഴിയും.

ചലോ ആപ്പിന്റെ സേവനങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എല്ലാ ഗ്രാമീണ മേഖലകളിലും എല്ലാ കെഎസ്ആർടിസി ബസുകളിലും തത്സമയ ട്രാക്കിംഗ് ലഭ്യമല്ലായിരിക്കാം. പ്രാരംഭഘട്ടം ആയതിനാൽ പോരായ്മകൾ ഉണ്ടാകാൻ ഇടയുണ്ടെങ്കിലും ഈ ആപ്പ് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനുമാകും.

admin

Share
Published by
admin

Recent Posts

ക്ലബ് ലോകകപ്പ്; മെസ്സിപ്പടയെ തകർത്ത് പിഎസ്ജി ക്വാർട്ടറിൽ, മയാമി പുറത്ത്

ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ…

4 days ago

ശ്രദ്ധിച്ചില്ലെങ്കിൽ ഫോണിലെ ഫെയ്സ്ബുക്ക് ചിത്രങ്ങളെല്ലാം മെറ്റ എഐ കൊണ്ടുപോവും

പലപ്പോഴും സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രബിന്ദുവാണ് മെറ്റ. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍…

5 days ago

എതിരാളിയെക്കാള്‍ കുറഞ്ഞ വില; അങ്കത്തിനുറച്ച് ടാറ്റ ഹാരിയര്‍ ഇവി

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡല്‍ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന…

6 days ago

മദ്യനയത്തിൽ വമ്പൻ ഇളവ്, ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം

തിരുവനന്തപുരം | ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിച്ച് സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര…

3 months ago

പൂഴിത്തോട്ടിൽ വീണ്ടും പുലിയിറങ്ങി, ആടിനെ കൊന്നു

ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. മാവട്ടം പൊറ്റക്കാട് ഭാരതിയുടെ വീട്ടിലെ ആടിനെയാണ് പുലി കൊന്നത്.…

3 months ago

മാസ് എന്ന വാക്കിന് പുതിയ നിർവചനം, ഞെട്ടിച്ച് മമ്മൂട്ടി; വൻ തിയേറ്റർ കാഴ്ചയൊരുക്കി ‘ബസൂക്ക’

മമ്മൂട്ടിയും നവാഗത സംവിധായകരും, അതൊരു വ്യത്യസ്തമായ കോംബോയാണ്. സമീപകാലത്തിറങ്ങിയ മിക്ക മമ്മൂട്ടി ചിത്രങ്ങളും അതിനുദാഹരണമാണ്. അതിനെ അടിവരയിടുന്ന പുതിയ ചിത്രമാണ്…

3 months ago