ഹൈദരാബാദ് | ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. ഹൈദരാബാദ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ഹൈദരാബാദിന്റെ നാലാം തോൽവിയാണിത്.
ഹൈദരാബാദ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം മോശമായിരുന്നു. 16 റണ്‍സിനിടെ തന്നെ ടീമിന് രണ്ടുവിക്കറ്റ് നഷ്ടമായി. സായ് സുദര്‍ശനെ(5) ഷമി പുറത്താക്കിയപ്പോള്‍ ജോസ് ബട്ട്‌ലറിനെ(0)കമ്മിന്‍സും പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ശുഭ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ടീം സ്‌കോര്‍ നൂറുകടന്നു. സ്‌കോര്‍ 106-ല്‍ നില്‍ക്കേ വാഷിങ്ടണ്‍ സുന്ദറിനെ ഷമി പുറത്താക്കി. 29 പന്തില്‍ നിന്ന് 49 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ഗില്ലും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡും ടീമിന് അനായാസജയമൊരുക്കി. 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യത്തിലെത്തി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ട്രാവിസ് ഹെഡിനെ(8) ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നീട് ക്രീസിലൊന്നിച്ച അഭിഷേക് ശര്‍മയ്ക്കും ഇഷാന്‍ കിഷനും ശ്രദ്ധയോടെ ബാറ്റേന്തിയെങ്കിലും ടീം 50-ലെത്തുമ്പോഴേക്കും ഇരുവരും പുറത്തായി. അഭിഷേക് ശര്‍മ 18 റണ്‍സും ഇഷാന്‍ കിഷന്‍ 17 റണ്‍സുമെടുത്തു.
എന്നാല്‍ നിതീഷ് കുമാര്‍ റെഡ്ഡിയും(31) ഹെന്റിച്ച് ക്ലാസനും(27) ചേര്‍ന്ന് എസ്ആര്‍എച്ച് സ്‌കോര്‍ നൂറിലെത്തിച്ചു. അവസാനഓവറുകളില്‍ അനികെത് വര്‍മയും(18) പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സിന് ഹൈദരാബാദ് ഇന്നിങ്‌സ് അവസാനിച്ചു. ഗുജറാത്തിനായി മുഹമ്മദ് സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണയും സായ്കിഷോറും രണ്ട് വീതം വിക്കറ്റെടുത്തു.
ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ…
നിങ്ങൾക്ക് പോകേണ്ട കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു…
പലപ്പോഴും സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രബിന്ദുവാണ് മെറ്റ. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍…
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡല്‍ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന…
തിരുവനന്തപുരം | ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിച്ച് സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര…
ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. മാവട്ടം പൊറ്റക്കാട് ഭാരതിയുടെ വീട്ടിലെ ആടിനെയാണ് പുലി കൊന്നത്.…