ന്യൂഡൽഹി| രാജ്യത്തു പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ. നാളെ (ഏപ്രിൽ 8) മുതലാണ് ഇതു പ്രാബല്യത്തിലാവുക. എക്സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും ഇന്ധന വിലയിൽ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നടപടിക്കു പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവുണ്ടായിരുന്നു. തുടർന്ന് ഇന്ത്യയിൽ ഇന്ധനവില കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂട്ടിയത്. ഇതോടെ, പൊതുജനങ്ങൾക്കു ലഭ്യമാകേണ്ടിയിരുന്ന വിലക്കുറവ് കിട്ടാനിടയില്ല. ക്രൂഡ് വില 4 വർഷത്തെ താഴ്ചയായ 60 ഡോളറിലേക്കാണ് ഇടിഞ്ഞത്. നിലവിൽ കേരളത്തിൽ (തിരുവനന്തപുരം) പെട്രോളിനു ലീറ്ററിന് 107.48 രൂപയും ഡീസലിനു ലീറ്ററിനു 96.48 രൂപയുമാണു വില.
2024 മാർച്ച് 14നാണ് ഇതിനു മുൻപു കേന്ദ്രം എക്സൈസ് ഡ്യൂട്ടിയിൽ മാറ്റം വരുത്തിയത്. അന്നു പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കുറയ്ക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായാണ് ഏറെക്കാലത്തിനു ശേഷം ഇന്ധനവിലയിൽ കുറവുണ്ടായത്. ഇതിനുശേഷം കഴിഞ്ഞ ഒക്ടോബർ 30നും ഇന്ധനവിലയിൽ മാറ്റമുണ്ടായി. പെട്രോൾ പമ്പ് ഉടമകൾക്കുള്ള കമ്മിഷൻ കൂട്ടുകയും ചരക്കുനീക്ക ഫീസ് പരിഷ്കരിക്കുകയും ചെയ്തതോടെയാണിത്. അന്നു കേരളത്തിൽ ചിലയിടങ്ങളിൽ നേരിയ തോതിൽ വില കൂടുകയും കുറയുകയും ചെയ്തു.
പെട്രോളിനും ഡീസലിനും ഒരു രൂപ വീതം വില കുറയുമ്പോൾ കേന്ദ്ര സർക്കാരിനു നികുതി വരുമാനത്തിൽ 15,000– 20,000 കോടി രൂപ വരെ കുറയുമെന്നാണു കണക്ക്. ഈ നഷ്ടം ഒഴിവാക്കുന്നതിനാണ് ഇപ്പോൾ എക്സൈസ് ഡ്യൂട്ടി കൂട്ടിയതെന്നാണു നിഗമനം. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിന്റെ ബാധ്യത എണ്ണക്കമ്പനികൾ ഏറ്റെടുക്കുമെന്നും ഇതുവഴി പൊതുജനങ്ങൾക്കു വിലവർധനയുടെ ഭാരം ഉണ്ടാകില്ലെന്നുമാണു കേന്ദ്ര സർക്കാർ സൂചിപ്പിക്കുന്നത്.
ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ…
നിങ്ങൾക്ക് പോകേണ്ട കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു…
പലപ്പോഴും സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രബിന്ദുവാണ് മെറ്റ. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍…
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡല്‍ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന…
തിരുവനന്തപുരം | ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിച്ച് സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര…
ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. മാവട്ടം പൊറ്റക്കാട് ഭാരതിയുടെ വീട്ടിലെ ആടിനെയാണ് പുലി കൊന്നത്.…