തിരുവനന്തപുരം| അപകടങ്ങള്‍ കുറയ്ക്കാന്‍ ബ്ലാക്ക് സ്‌പോട്ടുകളില്‍ വാഹനപരിശോധന നിര്‍ബന്ധമാക്കുന്നു. ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളിലെല്ലാം 24 മണിക്കൂര്‍ നിരീക്ഷണത്തിന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുണ്ടാകും. ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫേസ് ആപ്പ് വഴി ഡിജിറ്റല്‍ ഹാജര്‍ നിര്‍ബന്ധമാക്കും.
ബ്ലാക്ക് സ്‌പോട്ടുകളില്‍നിന്ന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ് വഴി ഹാജര്‍ രേഖപ്പെടുത്തണം. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ രൂപവത്കരിച്ച സേഫ് കേരള സ്‌ക്വാഡ് ഉദ്ദേശ്യലക്ഷ്യത്തില്‍നിന്ന് അകലുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് പുതിയ ക്രമീകരണം. മാസം നിശ്ചിതകേസുകള്‍ എടുക്കണമെന്ന നിബന്ധനമാത്രമാണ് ഇപ്പോഴുള്ളത്.
ഇ-ചലാന്‍ സംവിധാനം വന്നതോടെ മൊബൈല്‍ ഫോണില്‍ നിയമലംഘനങ്ങള്‍ പകര്‍ത്തി പ്രതിമാസ ലക്ഷ്യം തികയ്ക്കാനാകും. ഇതുകാരണം പലരും കൃത്യമായി ഡ്യൂട്ടിക്ക് ഇറങ്ങുന്നില്ലെന്നാണ് വിലയിരുത്തല്‍. അപകടമേഖലകളില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുണ്ടെങ്കില്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍, പരിശോധന കുറഞ്ഞതോടെ പദ്ധതി പാളി.
പരിശോധന കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബൈക്കുകള്‍ നല്‍കും. ഒരു ബൈക്കില്‍ രണ്ട് ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിക്കും. നിലവില്‍ നാലുചക്രവാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഒരു ഇന്‍സ്‌പെക്ടറും മൂന്ന് അസി. ഇന്‍സ്‌പെക്ടര്‍മാരുമാണ് ഒരു സ്‌ക്വാഡിലുള്ളത്.
രണ്ടുപേര്‍ വാഹനപരിശോധന നടത്തുമ്പോള്‍ മറ്റുള്ളവര്‍ വാഹനത്തില്‍ വിശ്രമിക്കുന്നതാണ് പതിവെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതേസമയം ഇരുചക്രവാഹനങ്ങള്‍ പ്രായോഗികമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഫേസ് ആപ് ഉപയോഗിക്കാന്‍ വകുപ്പ് മൊബൈല്‍ഫോണ്‍ നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു.
ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ…
നിങ്ങൾക്ക് പോകേണ്ട കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു…
പലപ്പോഴും സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രബിന്ദുവാണ് മെറ്റ. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍…
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡല്‍ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന…
തിരുവനന്തപുരം | ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിച്ച് സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര…
ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. മാവട്ടം പൊറ്റക്കാട് ഭാരതിയുടെ വീട്ടിലെ ആടിനെയാണ് പുലി കൊന്നത്.…