ന്യൂഡൽഹി ∙ ഹരിയാനയിൽ തനിച്ചു മത്സരിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടു. പിന്നാലെ ആംആദ്മി ഉൾപ്പെടെ പാർട്ടികളുമായി കോൺഗ്രസ് ചർച്ചയ്ക്കു തുടക്കമിട്ടു. സഖ്യം യാഥാർഥ്യമായാൽ ഹരിയാനയിൽ കോൺഗ്രസ് നയിക്കുന്ന ‘ഇന്ത്യാസഖ്യം’ ആകും ബിജെപിയെ എതിരിടുക. പ്രാഥമിക ധാരണ അനുസരിച്ച് 90–ൽ 83 സീറ്റുകൾ കോൺഗ്രസിനും 5 സീറ്റ് ആംആദ്മി പാർട്ടിക്കും ശേഷിച്ച രണ്ടു സീറ്റുകൾ സമാജ്‌വാദി പാർട്ടിക്കും എൻസിപിക്കുമായി നൽകിയേക്കും. ഇക്കാര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും എഎപി നേതാവ് രാഘവ് ഛദ്ദയും തമ്മിൽ കൂടിക്കാഴ്ച നടന്നതായാണ് വിവരം. 10 സീറ്റ് വരെയാണ് എഎപി ആവശ്യപ്പെടുന്നത്.
സഖ്യം ദേശീയ തലത്തിലായിരുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ അതുണ്ടാകില്ലെന്നുമായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡ വ്യക്തമാക്കിയിരുന്നത്. അടുത്തവർഷം ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഹരിയാനയിൽ എഎപിയുമായുള്ള സഖ്യം തുടരുന്നതു സുപ്രധാന തീരുമാനമാകും. രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ബനിഹാൽ മണ്ഡലത്തിലും ദൂരു മണ്ഡലത്തിലും പൊതുപരിപാടികളിൽ പ്രസംഗിക്കും.
ജാർഖണ്ഡ്: ഇടതുപാർട്ടികളും ഇന്ത്യാസഖ്യത്തിലേക്ക്; കോൺഗ്രസ് നേതൃത്വവുമായി ഹേമന്ത് സോറൻ ചർച്ച നടത്തി
ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ജാർഖണ്ഡിൽ ഇന്ത്യാസഖ്യം വിപുലീകരിച്ചേക്കും. പ്രാഥമിക ചർച്ചയ്ക്കായി മുഖ്യമന്ത്രി ഹേമന്ത് സോറൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ കൽപന സോറനും ഒപ്പമുണ്ടായിരുന്നു. അംഗബലം കൊണ്ട് ജെഎംഎം നയിക്കുന്ന മുന്നണിയിൽ കോൺഗ്രസാണ് രണ്ടാമത്തെ വലിയകക്ഷി. ആർജെഡിയും സഖ്യത്തിന്റെ ഭാഗമാണ്.
2019ൽ ഒപ്പമില്ലാതിരുന്ന ഇടതു പാർട്ടികൾ ഇക്കുറി സഖ്യത്തിന്റെ ഭാഗമായേക്കും. കഴിഞ്ഞ തവണ മത്സരിച്ചതിനെക്കാൾ കൂടുതൽ സീറ്റ് എല്ലാ പാർട്ടികളും ആഗ്രഹിക്കുമ്പോഴാണ് ഇടതു പാർട്ടികൾ കൂടി സഖ്യത്തിലെത്തുന്നത്. 81 അംഗ നിയമസഭയിൽ 43 സീറ്റിലാണ് കഴിഞ്ഞ തവണ ജെഎംഎം മത്സരിച്ചത്. ഇക്കുറി 3 സീറ്റെങ്കിലും കൂടുതൽ മത്സരിക്കണമെന്നാണ് പാർട്ടി നിലപാട്. കഴിഞ്ഞ തവണ 31 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 33 സീറ്റിൽ സ്ഥാനാർഥികളെ നിർത്താമെന്നും പ്രതീക്ഷിക്കുന്നു.
വർക്കിന് മാർക്ക്, അല്ലെങ്കിൽ ഒഴിവാക്കൽ; പുതിയ സെക്രട്ടറിമാരോട് ഹൈക്കമാൻഡ്
ന്യൂഡൽഹി ∙ പ്രവർത്തനമികവ് അടിസ്ഥാനമാക്കി സ്ഥാനക്കയറ്റമോ ഒഴിവാക്കലോ ഉണ്ടാകുമെന്നു പുതുതായി ചുമതലയേറ്റ എഐസിസി സെക്രട്ടറിമാർക്കും ജോയിന്റ് സെക്രട്ടറിമാർക്കും കോൺഗ്രസ് ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ്. ചുമതല ലഭിച്ച ഇടങ്ങളിൽ കൂടുതൽ സമയം ചെലവിടാനും അവിടെ സാമൂഹിക സന്തുലനം, യുവത്വം എന്നിവ ഉറപ്പാക്കി മികച്ച നേതാക്കളെ വാർത്തെടുക്കാനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ പുതിയ ഭാരവാഹികളോടു നിർദേശിച്ചു. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും യോഗത്തിൽ പങ്കെടുത്തു.
സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ് (തെലങ്കാന), റോജി എം. ജോൺ (കർണാടക), പി.വി. മോഹൻ (കേരളം), ജോയിന്റ് സെക്രട്ടറി മാത്യു ആന്റണി (മിസോറം) തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളിൽ 70 ശതമാനവും 50 വയസ്സിൽ താഴെയുള്ളവരാണെന്നതു രാഹുൽ ഗാന്ധി എടുത്തു പറഞ്ഞു. പിന്നാക്കവിഭാഗങ്ങൾക്കും ഭാരവാഹിത്വത്തിൽ പ്രാമുഖ്യം നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ…
നിങ്ങൾക്ക് പോകേണ്ട കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു…
പലപ്പോഴും സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രബിന്ദുവാണ് മെറ്റ. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍…
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡല്‍ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന…
തിരുവനന്തപുരം | ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിച്ച് സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര…
ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. മാവട്ടം പൊറ്റക്കാട് ഭാരതിയുടെ വീട്ടിലെ ആടിനെയാണ് പുലി കൊന്നത്.…