Categories: INDIANews

‘വഖഫ് ബിൽ സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതി; മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുന്നു’; മുഖ്യമന്ത്രി

മധുര | വഖഫ് നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം പാർട്ടി കോൺഗ്രിസിന്റെ സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു അദേഹം. വഖഫ് ബിൽ സമൂഹത്തെ തമ്മിലടിപ്പിക്കാനുളള പദ്ധതി. വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റുകളും ആക്രമിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വെറുപ്പിൻ്റെ രാഷ്ട്രീയമാണ് പരത്തുന്നതെന്നും എന്തും ഏതും വർഗീയ സ്പർധ വളർത്താൻ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എമ്പുരാൻ സിനിമയും മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചു. രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാൻ ആക്രമിക്കപ്പെട്ടു. സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നെന്നും പിണറായിയുടെ വിമർശനം.

എതിർക്കുന്ന സർക്കാരുകളെ ഞെരുക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് വോട്ട് ചെയ്യാത്ത ജനങ്ങളെ ശിക്ഷിക്കുന്നു. കേരളത്തിലെ എൽഡിഎഫ് ഗവൺമെൻ്റിനോടും തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനോടും പകയോടെ പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയ സംഘർഷമില്ലാത്ത, മികച്ച ക്രമസമാധാന നിലയുള്ള, ഏറ്റവും കൂടുതൽ PSC നിയമനം നടക്കുന്ന, മാലിന്യ മുക്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളവും തമിഴ് നാടും മഹിതമായ പാരമ്പര്യത്തിൻ്റെ ഭാഗമാണെന്നും രണ്ട് സംസ്ഥാനങ്ങളും യോജിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*

admin

Share
Published by
admin

Recent Posts

ക്ലബ് ലോകകപ്പ്; മെസ്സിപ്പടയെ തകർത്ത് പിഎസ്ജി ക്വാർട്ടറിൽ, മയാമി പുറത്ത്

ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ…

5 days ago

കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? വിവരങ്ങളറിയാം, മൊബൈലിലെ ഈ ആപ്പ് മതി

നിങ്ങൾക്ക് പോകേണ്ട കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു…

5 days ago

ശ്രദ്ധിച്ചില്ലെങ്കിൽ ഫോണിലെ ഫെയ്സ്ബുക്ക് ചിത്രങ്ങളെല്ലാം മെറ്റ എഐ കൊണ്ടുപോവും

പലപ്പോഴും സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രബിന്ദുവാണ് മെറ്റ. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍…

5 days ago

എതിരാളിയെക്കാള്‍ കുറഞ്ഞ വില; അങ്കത്തിനുറച്ച് ടാറ്റ ഹാരിയര്‍ ഇവി

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡല്‍ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന…

6 days ago

മദ്യനയത്തിൽ വമ്പൻ ഇളവ്, ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം

തിരുവനന്തപുരം | ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിച്ച് സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര…

3 months ago

പൂഴിത്തോട്ടിൽ വീണ്ടും പുലിയിറങ്ങി, ആടിനെ കൊന്നു

ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. മാവട്ടം പൊറ്റക്കാട് ഭാരതിയുടെ വീട്ടിലെ ആടിനെയാണ് പുലി കൊന്നത്.…

3 months ago