പലപ്പോഴും സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രബിന്ദുവാണ് മെറ്റ. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ മെറ്റ എടുക്കുന്നുണ്ടെന്നതില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ മെറ്റയുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നും നിങ്ങള്‍ പങ്കുവെക്കാത്ത, നിങ്ങളുടെ ഫോണിലെ ഫോട്ടോകളും നിര്‍മിതബുദ്ധിയെ പരിശീലിപ്പിക്കാനായി എടുക്കാന്‍ മെറ്റ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
ഫെയ്സ്ബുക്കിൽ സ്റ്റോറി പങ്കുവെക്കാന്‍ ശ്രമിച്ച ഉപഭോക്താക്കളാണ് ഇക്കാര്യം ശ്രദ്ധിച്ചത്. സ്റ്റോറി അപ്ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരു പോപ്പ് അപ്പ് നോട്ടിഫിക്കേഷന്‍ സ്‌ക്രീനില്‍ വന്നു. ക്ലൗഡ് പ്രോസസിങിന് വേണ്ടി ഉപഭോക്താക്കളെ ക്ഷണിക്കുന്ന ഫീച്ചര്‍ ആയിരുന്നു അത്. ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ കുഴപ്പമില്ലെന്ന് തോന്നാം, എന്നാല്‍ ഈ സെറ്റിങ്‌സ് വഴി മെറ്റയ്ക്ക് നിങ്ങളുടെ ഫോണിലെ ക്യാമറാ റോള്‍ പരിശോധിക്കാനും ചിത്രങ്ങള്‍ മെറ്റയുടെ ക്ലൗഡിലേക്ക് നിരന്തരം അപ്ലോഡ് ചെയ്യാനും സാധിക്കും.
ഇങ്ങനെ ചെയ്യുമ്പോള്‍ ഫോട്ടോ കോളാഷുകളും, ഇവന്റ് റീക്കാപ്പുകളും, എഐ ജനറേറ്റഡ് ഫില്‍റ്ററുകളും, ജന്മദിനം, ഗ്രാജ്വേഷന്‍ പോലുള്ള വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട കണ്ടന്റ് സജഷനുകളുമാണ് കമ്പനി പകരം വാഗ്ദാനം ചെയ്യുന്നത്.
അത് മാത്രമല്ല, നിങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സ്വകാര്യ ചിത്രങ്ങള്‍ ഉള്‍പ്പടെ വിശകലനം ചെയ്യാനുള്ള അനുമതി കൂടിയാണ് ഇതുവഴി മെറ്റയ്ക്ക് ലഭിക്കുക. ഈ സംവിധാനത്തിലൂടെ മെറ്റയുടെ എഐ ഫീച്ചറുകള്‍ കൂടുതല്‍ മികച്ചതാവുമെന്നതില്‍ സംശയം വേണ്ട.
2007 മുതല്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെക്കപ്പെട്ട പബ്ലിക്ക് ഉള്ളടക്കങ്ങളെല്ലാം ജനറേറ്റീവ് എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് മെറ്റ നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ട്.
എന്തായാലും ക്ലൗഡ് പ്രൊസസിങ് ഫീച്ചര്‍ ഉപയോഗിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ അത് ഒഴിവാക്കാനുള്ള സൗകര്യം മെറ്റ ലഭ്യമാക്കിയിട്ടുണ്ട്. സെറ്റിങ്‌സില്‍ അതിനുള്ള സൗകര്യം ലഭ്യമാണ്. ക്ലൗഡ് പ്രൊസസിങ് ഓഫ് ചെയ്താല്‍ 30 ദിവസത്തിനുള്ളില്‍ ഡാറ്റയെല്ലാം നീക്കം ചെയ്യുമെന്ന് കമ്പനി പറയുന്നു.
ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ…
നിങ്ങൾക്ക് പോകേണ്ട കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു…
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡല്‍ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന…
തിരുവനന്തപുരം | ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിച്ച് സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര…
ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. മാവട്ടം പൊറ്റക്കാട് ഭാരതിയുടെ വീട്ടിലെ ആടിനെയാണ് പുലി കൊന്നത്.…
മമ്മൂട്ടിയും നവാഗത സംവിധായകരും, അതൊരു വ്യത്യസ്തമായ കോംബോയാണ്. സമീപകാലത്തിറങ്ങിയ മിക്ക മമ്മൂട്ടി ചിത്രങ്ങളും അതിനുദാഹരണമാണ്. അതിനെ അടിവരയിടുന്ന പുതിയ ചിത്രമാണ്…