Breaking
19 May 2025, Mon

മദ്യപിച്ച് ബഹളമുണ്ടാക്കി, പൊതുസ്ഥലത്ത് മോശം പെരുമാറ്റം; നടൻ വിനായകനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു

നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരം വിനായകനെതിരെ കേസെടുത്ത പൊലീസ്, അറസ്റ്റു രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

വിനായകൻ ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽനിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തർക്കമുണ്ടായി. പിന്നാലെയാണ് വിനായകനെതിരെ കേസെടുത്തത്. വാക്കു തർക്കത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചതായി വിനായകൻ പറഞ്ഞു.

By admin

Leave a Reply