Your Trusted Source for Kozhikode

ടോവിനോയുടെ എആര്‍എം തീയറ്ററുകളിൽ; ‘ഓണം ബ്ലോക്ബസ്റ്റര്‍, ടൊവി തിളങ്ങുന്നു’: ആദ്യ പ്രതികരണങ്ങള്‍

കൊച്ചി : പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം എആര്‍എം തീയറ്ററുകളില്‍ എത്തി. വലിയ ആവേശമാണ് സിനിമ സൃഷ്ടിക്കുന്നത് എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഒരു ദൃശ്യ വിരുന്നാണ് ചിത്രം എന്നാണ് പലരും എക്സിലും മറ്റും അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ ടൊവിനോയെയും പലരും പുകഴ്ത്തുന്നുണ്ട്. ബ്ലോക് ബസ്റ്റര്‍ ടാഗ് നല്‍കുന്നവരും ഉണ്ട്. ആദ്യ പകുതിയെക്കാള്‍ രണ്ടാം പകുതി ഗംഭീരം എന്ന് പറയുന്നവരും ഏറെയാണ്. 

Leave a Reply