തിരുവമ്പാടിയിൽ സ്കൂൾ ബസ് അപകടത്തിൽപെട്ടു, 18 കുട്ടികൾക്ക് പരിക്ക്; വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: തിരുവമ്പാടിയിൽ സ്കൂൾ ബസ് അപകടത്തില്‍പ്പെട്ട് 18 വിദ്യാർത്ഥികള്‍ക്ക് പരിക്ക്. തിരുവമ്പാടി ഭാരത് പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂളിലെ ബസ് കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മെയിൻ റോഡിന് മറുവശത്തെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിനടിയിൽപ്പെട്ട ഒരു വിദ്യാർത്ഥി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ […]