കായികം

കേരള ബ്ലാസ്റ്റേഴ്‌സിനെ തകർത്ത് നോർത്ത്ഈസ്റ്റ് യുണൈറ്റഡ്; തോല്‍വി ഒന്നിനെതിരെ നാല് ഗോളിന്.

ഗുവാഹത്തി | ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ എവേ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിന്റെ കനത്ത തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. അലായെദിന്‍ അജാരെയുടെ ഇരട്ട ഗോളുകളും അന്റോണിയോ മൊയാനോ, അമന്‍ സി കെ എന്നിവരുടെ ഒരു ഗോളുണ് നോര്‍ത്ത് ഈസ്റ്റിന് ജയമൊരുക്കിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോള്‍ മൊമൊ യാന്‍സാനെയുടെ വകയായിരുന്നു. ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ്, ഇന്റര്‍ കാശിയോട് ജയിച്ചിരുന്നു.

മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ആദ്യപാതിയില്‍ തന്നെ ടീം രണ്ട് ഗോളിന് മുന്നിലെത്തി. 15-ാം മിനിറ്റില്‍ അജാരെ ആതിഥേയര്‍ക്ക് ലീഡ് നല്‍കി. ആദ്യപാതിയുടെ ഇഞ്ചുറി സമയത്ത് മൊയാനോ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ 60 മിറ്റിനില്‍ മൊമൊയുടെ തകപ്പന്‍ സ്‌ട്രൈക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോള്‍ തിരിച്ചടിച്ചു.

എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് നോര്‍ത്ത് ഈസ്റ്റ് രണ്ട് ഗോളുകള്‍ കൂടി നേടി. 70-ാം മിനിറ്റഇല്‍ അജാരെ ഗോള്‍ മൂന്നാക്കി ഉയര്‍ത്തി. 82-ാം മിനിറ്റില്‍ മലയാളി താരം അമന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു. കൊച്ചിയില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു