കോഴിക്കോട്

കടലുണ്ടി വാവുത്സവത്തിന് 3നു കൊടിയേറും

കടലുണ്ടി | ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്കു തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവത്തിന് നവംബർ മൂന്നിനു കൊടിയേറും.

ആചാരാനുഷ്ഠാനങ്ങളുമായി പേടിയാട്ടുകാവിൽ രാവിലെ ഏഴിനാണ് കൊടിയേറ്റം. നവംബർ 9നാണ് ചരിത്ര പ്രസിദ്ധമായ കടലുണ്ടി വാവുത്സവം. ഉത്സവത്തിനു മുന്നോടിയായുള്ള കുന്നത്ത് തറവാട്ടിലെ കൊടിയേറ്റം 5ന് നടക്കും.

അന്നു ഉച്ചയ്ക്ക് മണ്ണൂർ ശിവക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ പേടിയാട്ടുകാവിൽ അഞ്ചാം പുണ്യാഹം നടത്തും.

വാവുത്സവത്തിലെ പ്രധാന ചടങ്ങായ ജാതവൻ പുറപ്പാട് 7ന് വൈകിട്ട് 3ന് മണ്ണൂർ ജാതവൻ കോട്ടയിൽ നിന്നാരംഭിക്കും.ഉത്സവം അറിയിച്ചു കൊണ്ടുള്ള ഊരുചുറ്റലിന് ശേഷം 9ന് രാവിലെ വാക്കടവിൽ എത്തുന്ന ജാതവൻ, അമ്മ ഭഗവതിയെ കണ്ടുമുട്ടി നീരാട്ടിനു ശേഷം ഇരുവരും തിരിച്ചെഴുന്നള്ളും.

അന്നുച്ചയ്ക്ക് ആരംഭിക്കുന്ന എഴുന്നള്ളത്ത് കുന്നത്ത് തറവാട്, കറുത്തങ്ങാട്ട് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം വൈകിട്ടു പേടിയാട്ടുകാവിൽ എത്തും. സന്ധ്യയോടെ കാവിൽ നടക്കുന്ന കുടികൂട്ടൽ ചടങ്ങോടെ ഇത്തവണത്തെ വാവുത്സവം സമാപിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു