കോഴിക്കോട്

മുസ്ലിം യൂത്ത്‌ലീഗ് ‘ജ​ന്ദ​ർ​മ​ന്ദർ​’​ ​സ​മ​രം തുടങ്ങി; ​മു​ഖ്യാ​തി​ഥി​യാ​യി ​പ്ര​കാ​ശ് ​രാജ്.​

കോ​ഴി​ക്കോ​ട് | മോ​ദി​യും​ ​അ​മി​ത്ഷാ​യും​ ​ന​യി​ക്കു​ന്ന​ ​ഭ​ര​ണ​കൂ​ട​ത്തെ​ ​താ​ഴെ​യി​റ​ക്കാ​നു​ള്ള​ ​പോ​രാ​ട്ട​മാ​ണ് ​രാ​ജ്യ​ത്ത് ​ന​ട​ക്കു​ന്ന​തെ​ന്ന് ​ന​ട​നും​ ​ആക്ടി​വി​സ്റ്റു​മാ​യ​ ​പ്ര​കാ​ശ് ​രാ​ജ്.​ ​ശ്രീ​ല​ങ്ക​യി​ലും​ ​ബം​ഗ്ളാ​ദേ​ശി​ലും​ ​നേ​പ്പാ​ളി​ലും​ ​ന​ട​ന്ന​തു​പോ​ലെ​യാ​യി​രി​ക്കി​ല്ലെ​ന്നും​ ​മു​സ്ലിം​യൂ​ത്ത് ​ലീ​ഗ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​കോ​ഴി​ക്കോ​ട് ​ബീ​ച്ച് ​ഫ്രീഡം​ ​സ്ക്വ​യ​റി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​‘​ജ​ന്ദ​ർ​മ​ന്ദർ​’​ ​സ​മ​ര​ത്തി​ൽ​ ​മു​ഖ്യാ​തി​ഥി​യാ​യി​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​

മ​ഹാ​ത്മാ​ഗാ​ന്ധി​യും​ ​അം​ബേ​ദ്ക​റും​ ​ഭ​ഗ​ത് ​സിം​ഗു​മാ​ണ് ​ത​ങ്ങ​ളു​ടെ​ ​ആ​യു​ധം.​ ​രാ​ജ്യ​ത്തെ​ ​യു​വ​ജ​ന​ങ്ങ​ളു​ടെ​ ​ശ​ബ്ദം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​വ​രെ​ ​ജ​യി​ലി​ല​ട​ച്ചും​ ​മ​ർ​ദ്ദി​ച്ചും​ ​പീ​ഡി​പ്പി​ക്കു​ക​യാ​ണ് ​ഭ​ര​ണ​കൂ​ടം.​ ​എ​ത്ര​ ​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്യാ​ൻ​ ​ക​ഴി​യും.​ ​എ​ത്ര​ ​ജ​ന്ത​ർ​മ​ന്ദ​റു​ക​ൾ​ ​അ​ട​ച്ചു​ ​പൂ​ട്ടാ​ൻ​ ​സാ​ധി​ക്കും.​ ​ഒ​രു​ ​ജ​ന്ത​ർ​മ​ന്ദ​ർ​ ​അ​ട​ച്ചാ​ൽ​ ​കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ലേ​തു​ ​പോ​ലെ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ജ​ന്ത​ർ​മ​ന്ദ​റു​ക​ൾ​ ​ഓ​രോ​ ​നാ​ട്ടി​ലും​ ​ഓ​രോ​ ​വീ​ട്ടി​ലും​ ​ഉ​യ​രുമെന്നും അദ്ദേഹം പറഞ്ഞു.

24​ ​മ​ണി​ക്കൂ​ർ​ ​സ​മ​രം​ ​ഇ​ന്ന് ​വൈ​കീ​ട്ട് ​നാ​ല് ​മ​ണി​ ​വ​രെ​ ​തു​ട​രും.​ ​വ്യാ​വ​സാ​യ​ ​ഐ.​ടി​ ​മ​ന്ത്രി​യും​ ​മു​സ്ലിം​ ​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​പി.​കെ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​സ​മ​രം​ ​ഉദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ ​മു​സ്‌​ലിം​ ​യൂ​ത്ത് ​ലീ​ഗ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്‌​ ​മു​ന​വ്വ​റ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡോ.​ ​എം.​ ​പി​ ​അ​ബ്ദു​ ​സ​മ​ദ് ​സ​മ​ദാ​നി​ ​എം.​പി,​ ​പി.​എം.​എ​ ​സ​ലാം,​ ​സി.​കെ​ ​സു​ബൈ​ർ,​ ​അ​ഡ്വ.​ ​ഫൈ​സ​ൽ​ ​ബാ​ബു​ ​എം.​എ​ൽ.​എ,​ ​എം.​എ​ ​റ​സാ​ഖ്‌​ ​എം.​എ​ൽ.​എ,​ ​എം.​എ​ൻ​ ​കാ​ര​ശ്ശേ​രി,​ ​ഉ​മ്മ​ർ​ ​പാ​ണ്ടി​ക​ശാ​ല​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ ​കെ​ ​ഫി​റോ​സ് ​എം.​എ​ൽ.​എ​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു. പി.​ ​ഇ​സ്മാ​യി​ൽ,​ ​മു​ജീ​ബ് ​കാ​ടേ​രി,​ ​ഫൈ​സ​ൽ​ ​ബാ​ഫ​ഖി​ ​ത​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു