ട്രെയിനുകളിൽ ഉറങ്ങുന്നതിനുള്ള സമയ നിയന്ത്രണം കർശനമായി നടപ്പാക്കാൻ റെയിൽവേ തീരുമാനം
തിരുവനന്തപുരം | ട്രെയിനുകളിലെ സ്ളീപ്പർ കോച്ചുകളിൽ ലോവർ, മിഡിൽ ബർത്തുകളിൽ ഉറങ്ങുന്നതിന് സമയപരിധി കർശനമാക്കി. രാത്രി പത്തു മുതൽ രാവിലെ ആറു വരെയാണ് ലോവർ ബർത്തുകളിൽ ഉറങ്ങാൻ അനുമതിയുള്ളത്. എന്നാൽ രോഗികൾ, ഗർഭിണികൾ,ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് ഇതിൽ ഇളവുണ്ടാകും. അതേസമയം അപ്പർ ബർത്തിൽ പകൽ സമയത്ത് ഉറങ്ങുന്നതിന് നിയന്ത്രണമില്ല. മിഡിൽ, ലോവർ ബർത്തുകളിലാണ് നിയന്ത്രണം.
റെയിൽവേയുടെ സർക്കുലർ ചെന്നൈ ഹൈക്കോടതിയും ശരിവെച്ചു. ഒരു യാത്രക്കാരൻ നൽകിയ ഹർജിയിലാണ് നടപടി.ഇൗ സാഹചര്യത്തിലാണ് സർക്കുലർ കർശനമായി നടപ്പാക്കാനുള്ള റെയിൽവേയുടെ പുതിയ തീരുമാനമുണ്ടായത്.
