കേരളം

ട്രെയിനിൽനിന്ന് സ്റ്റേഷനിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കവേ അപകടം; യുവാവിന് ദാരുണാന്ത്യം

ആലുവ | ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ചെന്നൈ–തിരുവനന്തപുരം മെയിൽ ട്രെയിനിൽനിന്ന് ആലുവ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

ആലുവ സ്റ്റേഷനിൽ സ്റ്റോപ്പില്ലാതിരുന്ന ട്രെയിൻ വേഗത കുറച്ചപ്പോൾ അൽത്താഫ് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൽത്താഫിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് നാട്ടിൽ തിരിച്ചെത്തിയ ശേഷം ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവത്തിൽ റെയിൽവേ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു