കുണ്ടായിത്തോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ | കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഇപ്പോൾ കൊണ്ടോട്ടി ഐക്കരപ്പടി കണ്ണവെട്ടിക്കാവിൽ താമസക്കാരനായിരുന്ന കണ്ണോത്ത് അബൂബക്കർ (56) ജിദ്ദയിൽ നിര്യാതനായി.
അസുഖ ബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 29 വർഷത്തിലേറെയായി ജിദ്ദ കാർ ഹറാജിൽ പ്രവാസിയായിരുന്നു.
ഭാര്യ: ബുഷ്റ. മക്കൾ: മുഹമ്മദ് സാലിഹ്, അബ്ദുൽ സമദ് (ജിദ്ദ), മുഹമ്മദ് സാദിഖ്.
മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ കബറടക്കും. നടപടിക്രമങ്ങൾക്ക് ജിദ്ദ കെഎംസിസി വെൽഫെയർ വിങ് നേതൃത്വം നൽകുന്നു.
