ഇന്ത്യ

രാജ്യത്തെ ജനങ്ങളെ വോട്ടുള്ളവരെന്നും വോട്ടില്ലാത്തവരെന്നും രണ്ടായി വിഭജിച്ചു: പ്രകാശ് രാജ്

കോഴിക്കോട് | രാജ്യത്തെ പ്രതിഷേധം കണ്ട് മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും വിറയ്ക്കുകയാണെന്ന് പ്രകാശ് രാജ്. നിങ്ങള്‍ ജന്തര്‍ മന്തര്‍ അടച്ചപ്പോള്‍ രാജ്യത്തെ ഓരോ ഗ്രാമവും ജന്തര്‍മന്താവുകയാണ്. എത്രനാള്‍ ഇങ്ങനെ ആളുകളെ അറസ്റ്റ് ചെയ്യുമെന്നും പ്രകാശ് രാജ് ചോദിച്ചു.

മോദിയേയും അമിത്ഷായേയും രംഗ ബില്ല എന്നാണ് ഞാന്‍ വിളിക്കുന്നത്. ഈ രാജ്യത്തെ യുവജനങ്ങള്‍ നിങ്ങളെ തെരഞ്ഞെടുക്കുന്നില്ല. മോദിയും അമിത്ഷായും രാജ്യത്തെ രണ്ടായി വിഭജിച്ചു, വോട്ടുള്ളവരെന്നും വോട്ടില്ലാത്തവരെന്നും. രാഷ്ട്രപതിക്ക് പോലുമില്ലാത്ത സംരക്ഷണം തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിരിക്കുകയാണ്. ഇവിടെ എവിടെയാണ് ജനാധിപത്യമെന്നും പ്രകാശ് രാജ് ചോദിച്ചു. പ്രതിഷേധിക്കുന്ന യുവാക്കളെ അറസ്റ്റുചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്യാനേഷിനെ കേരളത്തിന് നന്നായറിയാം, PWD അഴിമതി ഓര്‍ക്കുന്നില്ലേ എന്നും പ്രകാശ് രാജ് ചോദിച്ചു. ഈ പ്രതിഷേധം നമ്മുടെ വോട്ടവകാശത്തിന് വേണ്ടിയാണ്. നമ്മള്‍ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. ജനാധിപത്യത്തിന് വേണ്ടിയാണ്. നിങ്ങളുടെ ഭരണം ഞങ്ങള്‍ അവസാനിപ്പിക്കും .ഞങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് തുടങ്ങുകയാണ്.ജനാധിപത്യത്തിലൂടെ നിങ്ങളെ താഴെ ഇറക്കും നേപ്പാളും ബംഗ്ലാദേശുമല്ല മാതൃക അംബേദ്കറും ഗാന്ധിയുമാണ് പ്രക്ഷോഭത്തിന്റെ ഊര്‍ജമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു