കേരളം

ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി അതിജീവിതയെ ആക്രമിച്ചു

കൊച്ചി | എറണാകുളം പെരുമ്പാവൂരില്‍ പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ ആക്രമിച്ചു. അറക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദ്‌നാനാണ് ആക്രമണം നടത്തിയത്. കത്തികൊണ്ടുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് കൈകള്‍ക്കും മുറിവേറ്റു. തടയാന്‍ ശ്രമിച്ചവരെയും പ്രതി ആക്രമിച്ചു.

ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. പ്രതി പെണ്‍കുട്ടിയെ വലിച്ചിഴച്ച് വീടിന്റെ മുറ്റത്ത് വെച്ച് കഴുത്തില്‍ കത്തിവെച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൈകള്‍ക്ക് മുറിവേറ്റത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് വലിയ അത്യാഹിതം ഒഴിവായത്. പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. റിമാന്‍ഡിലായിരുന്ന ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയ ഉടനെയാണ് അതിജീവിതയെ ആക്രമിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു