ചാലിയം കണ്ടറം ജുമാമസ്ജിദ് നാടിന് സമർപ്പിച്ചു
ചാലിയം | പള്ളികൾ സമൂഹത്തിന്റെ ആത്മീയമായ ഉയർച്ചയുടെയും സാമൂഹിക ഐക്യത്തിന്റെയും കേന്ദ്രങ്ങളാണെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
പുനർനിർമിച്ച ചാലിയം കണ്ടറം ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ. പൊതുസമ്മേളനത്തിൽ കോഴിക്കോട് ഖാസി മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് ചെയർമാൻ എം.സി.മായിൻഹാജി, അഭിഭാഷകൻ നസീർ ചാലിയം എന്നിവരെ ആദരിച്ചു.
ഓണംപിള്ളി മുഹമ്മദ് ഫൈസി, മഹല്ല് മുദരിസ് അബ്ദുൽ അസീസ് ദാരിമി ചെറൂപ്പ, സിദ്ദിഖ് പള്ളി മുദരിസ് മുസ്തഫ അഷ്റഫി കക്കുപ്പടി, പി.ഹസൈനാർ ഫൈസി ചെറുവണ്ണൂർ, ടി.പി.ആരിഫ് തങ്ങൾ, ആറ്റക്കോയ തങ്ങൾ, കെ.വി.അബ്ദുൽ ഖാദർ തങ്ങൾ ചാലിയം, ഹബീബ് തങ്ങൾ വളാഞ്ചേരി, സദർ മുഅല്ലിം മുബഷിർ അസ്ലമി, മഹല്ല് പ്രസിഡന്റ് പി.ബി.ഷംസുദ്ദീൻ, സെക്രട്ടറി കെ.സലീം, വി.ഇസ്മായിൽ ഹാജി, എം.സി.നൗഷാദ്, കെ.എം.ഹസൻകോയ, കെ.അബ്ദുൽ ഗഫൂർ ദാരിമി കല്ലംപാറ എന്നിവർ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിന് എത്തിയ നേതാക്കളെ ദഫ്, സ്കൗട്ട് എന്നിവയുടെ അകമ്പടിയോടെ കരുവൻതിരുത്തി പാലം മുതൽ പള്ളിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. മദ്രസ വിദ്യാർഥികളുടെ കുരുന്നുകൂട്ടം, വനിതാ ക്ലാസ്, അൻവർ അലി ഹുദവി പുളിയക്കോടിന്റെ നേതൃത്വത്തിൽ ഇഷ്ക മജ്ലിസ് എന്നിവയുണ്ടായി.
