കോഴിക്കോട്

ബീച്ചിൽ കൗതുകമായി ‘സ്വർണ ജയൻ’

കോഴിക്കോട് | നടൻ ജയന്റെ ചരമവാർഷിക ദിനത്തിൽ ‘ഗോൾഡൻ ജയൻ’ എത്തിയത് ഇന്നലെ വൈകിട്ട് കോഴിക്കോട് ബീച്ചിൽ എത്തിയവർക്കു കൗതുക കാഴ്ചയായി. ജയന്റെ വേഷപ്പകർച്ച നടത്തുന്നതിൽ വിദഗ്ധനായ തൃശൂ‍ർ അഷറഫ് ജയനാണ് ഇന്നലെ വൈകിട്ട് ബീച്ചിൽ ജയന്റെ വേഷത്തിൽ സ്വർണ നിറത്തിൽ കുളിച്ച് എത്തിയത്. ജയൻ സിനിമകളിൽ അവതരിപ്പിച്ച വിവിധ ഭാവങ്ങളിൽ അദ്ദേഹം അനങ്ങാതെ നിന്നു. ബീച്ചിലെത്തിയവർ സെൽഫി എടുത്തും മറ്റും ആഘോഷിച്ചു.

നഗരത്തിലെ കലാ സാംസ്കാരിക സംഘാടകരായ ആർ.ജയന്ത് കുമാർ, സക്കറിയ ചെറിയനാലകം, പി.ടി.ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു ജി ടെക്കിന്റെ സഹകരണത്തോടെ വ്യത്യസ്തമായ അനുസ്മരണം നടത്തിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു