കോഴിക്കോട്

മുക്കം ഇരുവഴിഞ്ഞിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കക്കാട് സ്വദേശി മുൻഷീർ

കോഴിക്കോട് | മുക്കം ഇരുവഴിഞ്ഞിപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കക്കാട് സ്വദേശി മാളിയേക്കൽ അബൂബക്കർ ഹാജിയുടെ മകൻ മുൻഷീറാണ് മരിച്ചത്.കക്കാട് കടവിൽ പുഴയിലൂടെ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം നാട്ടുകാർ കരയ്ക്കെത്തിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി മുൻഷീറിനെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് പുഴയിലൂടെ ഒഴുകിനടക്കുന്ന നിലയിൽ നാട്ടുകാർ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിച്ചു.

കുറച്ചു കാലമായി മുൻഷീറിന് മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു