സ്റ്റേഷൻ മാറിയിറങ്ങി, തിരിച്ചു കയറുന്നിതിനിടയിൽ ട്രെയിനിൽ നിന്ന് വീണ് അപകടം; തിക്കോടി സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട് | തിക്കോടിയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിൻ മാറി ഇറങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. തിക്കോടി വടക്കേ മന്നത്ത് സന്തോഷ് (51) ആണ് മരിച്ചത്.
കണ്ണൂർ–ഷൊർണൂർ മെമു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സന്തോഷ്, ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ തിക്കോടിയാണെന്ന് തെറ്റിദ്ധരിച്ച് ഇറങ്ങുകയായിരുന്നു. ട്രെയിൻ മുന്നോട്ടുനീങ്ങിയപ്പോഴാണ് സ്ഥലം മാറിയതായി മനസ്സിലായത്. തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു.
ഇന്നലെ വൈകിട്ട് 6.40 ഓടെയായിരുന്നു അപകടം. പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഭാര്യ: ഷൈനി. മക്കൾ: അശ്വിൻ, സാരംഗ്, ആര്യ. സഹോദരങ്ങൾ: മധു, വേണു, നിർമ്മല, പരേതരായ ഓമന, സുശീല.
iam=2
