കോഴിക്കോട്

കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു; സംസ്കാരം നാളെ വൈകിട്ട് മാവൂർ റോഡ് ശ്മശാനത്തിൽ

കോഴിക്കോട് | വിഖ്യാത കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ വസതിയിൽ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പ് കവർ ചെയ്ത മാധ്യമ പ്രവർത്തകനാണ്. 1982 ലെ ലോകകപ്പ് മുതൽ വിവിധ കാലങ്ങളിൽ ഫിഫ ലോകകപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു