കോഴിക്കോട്

കോഴിക്കോട് ലൈറ്റ് മെട്രോ: റിപ്പോർട്ടുകൾ സർക്കാർ പരിശോധനയിലെന്ന് മുഖ്യമന്ത്രി; അംഗീകാരം ലഭിച്ചാൽ മാത്രം വിശദ പദ്ധതിരേഖ

കോഴിക്കോട് | നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ലൈറ്റ് മെട്രോ പദ്ധതി പ്രാരംഭഘട്ടത്തിൽ തന്നെ. ഒന്നര പതിറ്റാണ്ടിലേറെയായി പല തരത്തിൽ ചർച്ച ചെയ്യുന്ന പദ്ധതിയാണ് യാഥാർത്ഥ്യമാവാത്തത്.

2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബഡ്ജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കായി 20 കോടി രൂപ വകയിരുത്തിയെങ്കിലും കോഴിക്കോടിന്റെ കാര്യത്തിൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കൽ ഇനിയും ആരംഭിച്ചിട്ടില്ല. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ( കെ.എം.ആർ.എൽ) തയ്യാറാക്കിയ സമഗ്ര മൊബിലിറ്റി പദ്ധതി റിപ്പോർട്ടും ആൾട്ടർനേറ്റീവ് അനാലിസിസ് റിപ്പോർട്ടും പൂർത്തിയാക്കി സമർപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകൾ 2017-ലെ മെട്രോ റെയിൽ നയത്തിനും കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കും അനുസൃതമായി സർക്കാർ പരിശോധിച്ച് വരുന്നതിനാൽ സർക്കാർ അംഗീകാരം ലഭ്യമായിട്ടില്ല. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതുൾപ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ നൽകിയ മറുപടി. നടപ്പാക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ചും വ്യക്തമായ വിശദീകരണമില്ല.

2011-12 ലാണ് നഗരത്തിൽ മോണോറെയിൽ പദ്ധതി ആശയം സജീവമായത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ ആദ്യഘട്ട വിശദ പദ്ധതിരേഖയിൽ മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 14.2 കിലോമീറ്റർ ദൂരത്തിൽ 15 സ്റ്റേഷനുകളാണ് നിർദേശിച്ചിരുന്നത്. 2012ൽ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചു. എന്നാൽ മോണോറെയിൽ പദ്ധതിക്കായി ടെൻഡർ ക്ഷണിച്ചപ്പോൾ ലഭിച്ച ഏക കമ്പനിയുടെ ഉയർന്ന നിരക്ക് തിരിച്ചടിയായി. സർക്കാരിന്റെ കണക്കുകൂട്ടലിനേക്കാൾ വലിയ ചെലവ് വരുമെന്ന സാഹചര്യമുണ്ടായതോടെ 2014 ൽ മോണോറെയിൽ ഉപേക്ഷിച്ച് ലൈറ്റ് മെട്രോയിലേക്ക് മാറി. തുടർന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലൈറ്റ് മെട്രോയുടെ ഡി.പി.ആർ തയ്യാറാക്കി. 2014 ഒക്ടോബറിൽ കേരള മോണോറെയിൽ കോർപ്പറേഷന്റെ യോഗം റിപ്പോർട്ടിന് അംഗീകാരം നൽകി. എന്നാൽ പദ്ധതി വീണ്ടും പ്രതിസന്ധിയിലായി. 2017ൽ കേന്ദ്രസർക്കാർ പുതിയ മെട്രോ റെയിൽ നയം കൊണ്ടുവന്നതോടെ നിലവിലുള്ള പദ്ധതികൾ പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് പുതുക്കേണ്ടിവന്നു. ഇതോടെ കോഴിക്കോട് ലൈറ്റ് മെട്രോയുടെ തുടർനടപടികളും നീണ്ടു. പിന്നീട് പുതുക്കിയ ഡി.പി.ആറും തയ്യാറാക്കിയെങ്കിലും പദ്ധതി നടപ്പാക്കുന്നതിലേക്ക് കടക്കാനായില്ല. 2022ലാണ് പദ്ധതിയുടെ നിർവഹണ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറിയത്.

 2011​-12​ ​ൽ​ മോ​ണോ​റെ​യി​ൽ​ ​പ​ദ്ധ​തി​ ​

2014 ​ൽ​ മോ​ണോ​റെ​യി​ൽ​ ​ഉ​പേ​ക്ഷി​ച്ച് ​ലൈ​റ്റ് ​മെ​ട്രോ​

2022 ​ൽ​ പ​ദ്ധ​തി​യു​ടെ​ ​നി​ർ​വ​ഹ​ണ​ ​ചു​മ​ത​ല​ ​കൊ​ച്ചി​ ​മെ​ട്രോ​ ​റെ​യി​ൽ​ ​ലി​മി.​ ന് കൈ​മാ​റി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു