കോഴിക്കോട്

മുക്കം മണാശേരി അമ്പലക്കണ്ടി റോഡിലുണ്ടായ അപകടത്തിൽ 2 യുവാക്കൾ മരണപ്പെട്ടു

മുക്കം | മണാശ്ശേരി അമ്പലക്കണ്ടി റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

ഓമശ്ശേരി അമ്പലക്കണ്ടി തൂങ്ങംപുറത്ത് ആലിൻതറ കൈവേലിമുക്ക് അഷ്റഫിൻ്റെ മകൻ റിഷാദും അമ്പലക്കണ്ടി പുഞ്ചാരത്ത് നാസറിന്റെ മകൻ നിഷാദും ആണ് മരിച്ചത്. ട്ണശ്ശേരി അമ്പലക്കണ്ടി റോഡിൽ തൂങ്ങുംപുറത്ത് ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അപകടം.

ബുള്ളറ്റും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ മൂന്നുപേരും റോഡിന്റെ മൂന്നു ഭാഗത്തായി തെറിച്ചു വീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ ആംബുലൻസിൽ കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ സിനാൻ എന്ന യുവാവ് കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു