കോഴിക്കോട്

മലമൂത്ര വിസർജനം നടത്തിയതിന് മൂന്ന് വയസുകാരന് മർദനം; അങ്കണവാടി അധ്യാപികക്കെതിരെ ചൈല്‍ഡ് ലൈനിൽ പരാതി നൽകി

കോഴിക്കോട് | മലമൂത്ര വിസര്‍ജനം നടത്തിയതിന് അങ്കണവാടിയിലെ കുട്ടിയെ അധ്യാപിക മര്‍ദിച്ചു. കോഴിക്കോട് കൊയിലാണ്ടി പുതുക്കുടി അങ്കണവാടി അധ്യാപിക രേഷ്മയ്‌ക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്.

പരാതിക്ക് പിന്നാലെ ഐസിഡിഎസ് രേഷ്മയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ച അങ്കണവാടിയിൽ വെച്ച് കുട്ടി മലമൂത്രവിസർജനം നടത്തിയതിനെ തുടർന്നാണ് അധ്യാപിക കുട്ടിയെ മർദ്ദിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. വൈകിട്ട് കുളിപ്പിക്കുന്ന സമയത്ത് കുട്ടിയുടെ കാലില്‍ പാടുകള്‍ കണ്ട് അന്വേഷിച്ചപ്പോഴാണ് മർദനവിവരം അറിയുന്നത്. തുടർന്ന് കുട്ടിയെ കൊയിലാണ്ടിയിലെ ആശുപത്രിയിൽ കാണിച്ചപ്പോൾ ഡോക്ടർമാർ പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു. സംഭവത്തിൽ ഐസിബിഎസ് അധ്യാപികയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസും വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു