കടലില്‍ വെച്ച് മിന്നലേറ്റ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം | പൊന്നാനിയില്‍ കടലില്‍ വെച്ച് മിന്നലേറ്റ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരൻ മുഹമ്മദ്കുട്ടിയുടെ മകന്‍ റാഫിയാണ് മരിച്ചത്.
മീന്‍ പിടിക്കുന്നതിനിടെ മിന്നലേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പൊന്നാനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
