പുതിയ വാർത്തകൾ
24 നവം 2026, 5:48 am
കേരളം

കോഴിക്കോട് ബീച്ച് വെൻഡിംഗ് സോണിൽ പാചകത്തിന് വിലക്ക്; നിയമം ലംഘിക്കുന്ന കടകൾ പൂട്ടുമെന്ന് മേയർ, ഫുഡ് സ്ട്രീറ്റിലെ അനധികൃത ഷെഡുകൾ നീക്കി

കോഴിക്കോട് | ഹോട്ടലുകൾക്ക് സമാനമായി അടുക്കളയൊരുക്കി ഭക്ഷണം പാചകം ചെയ്യുന്ന രീതിക്ക് കോഴിക്കോട് ബീച്ചിലെ വെൻഡിംഗ് സോണിൽ ഇനി അനുമതിയില്ല. ഒന്നിലേറെ ഗ്യാസ് സിലിണ്ടറുകളും വലിയ പാത്രങ്ങളും ഉപയോഗിച്ചുള്ള പാചകം ഈ മാസം അവസാനത്തോടെ പൂർണമായി നിർത്തലാക്കും. പുറത്ത് പാകം ചെയ്ത ഭക്ഷണം എത്തിച്ച് വിൽക്കുന്നതിനും ചായ, ചെറുകടികൾ എന്നിവ തയ്യാറാക്കി വിൽക്കുന്നതിനുമാണ് അനുമതിയെന്ന് മേയർ ഒ. സദാശിവൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു.വെൻഡിംഗ് സോണിലെ കച്ചവടത്തിന്റെ മറവിൽ അനുവദിച്ച വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിക്കുന്നതായി വ്യാപക പരാതികളുണ്ടെന്ന് മേയർ പറഞ്ഞു. കച്ചവടത്തിന് ലൈസൻസ് നേടിയ ചിലർ കടകൾ മറ്റുള്ളവർക്ക് മേൽവാടകയ്ക്ക് നൽകിയിട്ടുണ്ട്. പുറത്തുനിന്നുള്ള തൊഴിലാളികളെ എത്തിച്ച് കച്ചവടം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിനും യഥാർത്ഥ ലൈസൻസികൾക്ക് മാത്രമായി കച്ചവടം പരിമിതപ്പെടുത്തുന്നതിനുമാണ് പുതിയ നടപടി.

ലൈസൻസ് അനുവദിച്ച വ്യക്തിക്കും കുടുംബത്തിലെ മറ്റ് രണ്ടുപേർക്കും കോർപ്പറേഷൻ ഈ മാസം തന്നെ തിരിച്ചറിയൽ കാർഡ് നൽകും. തിരിച്ചറിയൽ കാർഡുള്ളവർക്ക് മാത്രമേ വെൻഡിംഗ് സോണിൽ കച്ചവടം നടത്താൻ അനുമതിയുണ്ടാകൂ. വ്യവസ്ഥകൾ പാലിക്കാത്തവരുടെ കടകൾ അടച്ചുപൂട്ടുമെന്നും മേയർ മുന്നറിയിപ്പ് നൽകി. വെൻഡിങ് ആക്ടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കടകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജീവും വ്യക്തമാക്കി. ഇരുപതോളം കടകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കോർപ്പറേഷന്റെ കണ്ടെത്തൽ. നിയമലംഘനം നടത്തുന്ന കടകൾക്ക് നോട്ടീസ് നൽകിത്തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

​ ​ബീ​ച്ച് ​ഫു​ഡ് ​സ്ട്രീ​റ്റി​ലെ​ ​ത​ട്ടു​ക​ട​യോ​ട് ​ചേ​ർ​ന്ന് ​അ​ന​ധി​കൃ​ത​മാ​യി​ ​കെ​ട്ടി​യു​ണ്ടാ​ക്കി​യ​ ​അ​നു​ബ​ന്ധ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ആ​രോ​ഗ്യ​വി​ഭാ​ഗം​ ​ഒ​ഴി​പ്പി​ച്ചു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​നാ​ലു ​മ​ണി​യോ​ടെ​ ​ഹെ​ൽ​ത്ത് ​ഓ​ഫീ​സ​ർ​ ​ഇ​ൻ​ ​ചാ​ർ​ജ് ​കെ.​ ​ദി​ലീ​പ് ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ന​ട​പ​ടി.​ ​അ​ന​ധി​കൃ​ത​ ​ഷെ​ഡ്,​ ​ഫ്രീ​സ​ർ,​ ​ഗ്യാ​സ് ​സി​ലി​ണ്ട​റു​ക​ൾ,​ ​പാ​ച​ക​പാ​ത്ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ​നീ​ക്കം​ ​ചെ​യ്ത​ത്.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലും​ ​തു​ട​ർ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​ത​ട്ടു​ക​ട​യോ​ട് ​ചേ​ർ​ന്ന് ​സ്ഥാ​പി​ച്ചി​ട്ടു​ള്ള​ ​മു​ഴു​വ​ൻ​ ​അ​ന​ധി​കൃ​ത​ ​സം​വി​ധാ​ന​ങ്ങ​ളും​ ​നീ​ക്കം​ ​ചെ​യ്യു​മെ​ന്ന് ​ഹെ​ൽ​ത്ത് ​ഓ​ഫീ​സ​ർ​ ​ഇ​ൻ​ ​ചാ​ർ​ജ് ​കെ.​ ​ദി​ലീ​പ് ​കു​മാ​ർ​ ​അ​റി​യി​ച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു