കോഴിക്കോട്

ഉപജില്ലാ സ്കൂൾ കലോത്സവം: ഫറോക്കിന് കിരീടം

ചാലിയം | വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം ജനറൽ വിഭാഗത്തിൽ ഹയർ സെക്കൻഡറിയിലും ഹൈസ്കൂളിലും ഫറോക്ക് ഗവ.ഗണപത് എച്ച്എസ്എസ് ഓവറോൾ ചാംപ്യന്മാരായി.

യുപി ജനറൽ വിഭാഗത്തിൽ പെരുമുഖം നല്ലൂർ ഈസ്റ്റ് എയുപി, കടലുണ്ടി മണ്ണൂർ കൃഷ്ണ എയുപി സ്കൂളുകൾ ഓവറോൾ ചാംപ്യൻഷിപ് പങ്കിട്ടു. എൽപി ജനറൽ വിഭാഗത്തിൽ നല്ലൂർ നാരായണ എൽപി ബേസിക് സ്കൂൾ ഓവറോൾ ചാംപ്യന്മാരായി.

സമാപന സമ്മേളനം എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര നഗരസഭാധ്യക്ഷൻ എം.കെ.മുഹമ്മദലി കല്ലട അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ഫറോക്ക് നഗരസഭാധ്യക്ഷ സി.ചന്ദ്രിക, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്തവത്സലൻ, ജില്ലാ പഞ്ചായത്ത് അംഗം അഞ്ജിത ഷനൂപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഗണേഷ്, രാമനാട്ടുകര സ്ഥിരസമിതി അധ്യക്ഷൻ കെ.പി.അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റഹ്മത്തുല്ല തൊണ്ടിക്കോട്, എഇഒ ജീജ വിജയൻ, പഞ്ചായത്ത് അംഗങ്ങളായ പി.വി.മുഹമ്മദ് ഷാഹിദ്, കെ.സി.അഷ്റഫ്, പി.പി.ഷജിന, എം.സി.റുബീന, ലുബൈന ബഷീർ, സി.സബ്രീന, പി.കെ.ഫാമിദ, സി.പി.വത്സല, ഡൽജിത്ത് അണ്ടിപ്പറ്റ്, ഹക്കീമ മാളിയേക്കൽ, സംഘാടക സമിതി ജനറൽ കൺവീനർ എം.വി.സെയ്ദ് ഹിസാമുദ്ദീൻ, കൺവീനർ യൂസഫ് കോഴിക്കോടൻ, സി.ബീന, ടിപി.ഇമ്പിച്ചിക്കോയ, പി.ടി.അബ്ദുൽ റഷീദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു