കേരളം

“കരയാതെ കണ്ണുറങ്ങ്” പോലീസിനെ ആക്രമിച്ച പ്രതി സ്റ്റേഷനിൽ പൊട്ടിക്കരയുന്ന വീഡിയോ പാട്ടിനൊപ്പം പങ്കു വെച്ച് തൃശൂർ പൊലീസ്

തൃശൂർ | തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഇന്നലെ സ്റ്റാൻഡിലെത്തിയ ഹരിഗോവിന്ദ് ബസുകാരുമായി തർക്കമുണ്ടാക്കുകയും പിടിച്ചുമാറ്റുന്നതിനിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രവീൺ എന്ന പൊലീസുകാരനെ മർദിക്കുകയുമായിരുന്നു.

ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പ്രവീൺ എന്ന പൊലീസുകാരനാണ് മർദനമേറ്റത്. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ വനിത സിവിൽ പൊലീസ് ഓഫിസറെയും പ്രതി ആക്രമിച്ചു. തലക്ക് പരിക്കേറ്റതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനായ പ്രവീണിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിൽ എത്തിച്ചപ്പോഴും അക്രമാസക്തനായി. പിന്നീട് ചോദ്യം ചെയ്തപ്പോൾ പ്രതി പൊലീസിന് മുന്നിൽ പൊട്ടിക്കരയുകയായിരുന്നു. അക്രമത്തിന്റെയും അറസ്റ്റിന്റെയും കരച്ചിലിന്റെയും വിഡിയോ തൃശൂർ പൊലീസ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. 'കരയാതെ കണ്ണുറങ്ങ്' എന്ന ഗാനത്തോടൊപ്പമാണ് പ്രതിയുടെ വിഡിയോ പങ്കുവച്ചത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു